അഫ്ഗാൻ സൈന്യം 20 താലിബാൻ ഭീകരരെ വധിച്ചു
Saturday, July 24, 2021 1:40 AM IST
കുനാർ:കുനാർ പ്രവിശ്യയിൽ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കുനാറിലെ ഗാസി അബാദ് ജില്ലയിൽ നടന്ന ആക്രമണത്തിൽ എട്ട് ഭീകരർക്ക് പരിക്കേറ്റുവെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കി.
ഭീകരരുടെ ഒളിയിടങ്ങൾ ലക്ഷ്യമിട്ട് സുരക്ഷാസേന ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച ചാംതൽ ജില്ലയിൽ നടന്ന വ്യോമാക്രമണത്തിൽ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.