ലോ​ക​ത്ത് നാ​ലു കോ​ടി രോ​ഗി​ക​ൾ, ഇ​ന്ത്യ​യി​ൽ മു​ക്കാ​ൽ​ക്കോ​ടി
Monday, October 19, 2020 12:37 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ലോ​​​​ക​​​​ത്ത് കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​ന്ന​​​​ലെ നാ​​​​ലു കോ​​​​ടി പി​​​​ന്നി​​​​ട്ടു. അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ മു​​​​ന്നി​​​​ൽ-83.5 ല​​​​ക്ഷം. ഇ​​​​ന്ത്യ​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 75 ല​​​​ക്ഷം പി​​​​ന്നി​​​​ട്ടു. ലോ​​​​ക​​​​ത്ത് ആ​​​​കെ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം 11,16,500 ആ​​​​യി.


ഇ​​​​ന്ത്യ​​​​യി​​​​ൽ 1,15,000 പേ​​രാ​​ണു മ​​രി​​ച്ച​​ത്. രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ലോകത്ത്് മൂ​​ന്നാം​​സ്ഥാ​​ന​​ത്തു​​ള്ള ബ്ര​​സീ​​ൽ മ​​ര​​ണ​​സം​​ഖ്യ​​യി​​ൽ ര​​ണ്ടാ​​മ​​താ​​ണ്. 1,53,700 പേ​​രാ​​ണു ബ്ര​​സീ​​ലി​​ൽ മ​​രി​​ച്ച​​ത്. എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ രോ​​​ഗി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.