ഷരീഫിനെ കോടതിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
Friday, September 11, 2020 12:07 AM IST
ഇസ്ലാമാബാദ്: തോഷാഖന്ന അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, മുൻ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി എന്നിവർക്കുമേൽ കുറ്റം ചുമത്തി.
മറ്റൊരു അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ ചികിത്സയ്ക്കായി നവംബറിൽ ലണ്ടനിൽ പോയ ഷരീഫ് മടങ്ങിയെത്തിയിട്ടില്ല. പാക് സർക്കാർ നവാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും കൈമാറണമെന്നു ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.