സീയൂൾ മേയറുടെ മരണം പീഡന പരാതിക്കു പിന്നാലെ
Saturday, July 11, 2020 12:03 AM IST
സീയൂൾ: കൊറിയൻ തലസ്ഥാനമായ സീയൂളിലെ മേയർ പാർക്ക് വോൺ സൂണിന്റെ മരണത്തിൽ, ജീവനൊടുക്കിയിരിക്കാനുള്ള സാധ്യത അന്വേഷിച്ച് പോലീസ്.
വ്യാഴാഴ്ച കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹം ഏതാനും മണിക്കൂറുകൾക്കകം വടക്കൻ സീയൂളിലെ മൗണ്ട് ബുഗാക്കിൽ കണ്ടെത്തുകയായിരുന്നു. അത്മഹത്യാക്കുറിപ്പ് പോലൊന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാണാതാവുന്നതിന് തൊട്ടു മുന്പ് ഒരു വനിതാ ജീവനക്കാരി സൂണിനെതിരേ ലൈംഗിക പീഡനക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ ഇനി അന്വേഷണമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.