ഇസ്രയേൽ ചാര ഉപഗ്രഹം വിക്ഷേപിച്ചു
Tuesday, July 7, 2020 12:35 AM IST
ജറുസേലം: ഇസ്രയേൽ വിജയകരമായി ചാര ഉപഗ്രഹം വിക്ഷേപിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രേലി ചാര ഉപഗ്രഹങ്ങളുടെ ശ്രേണിയിലേക്ക് ഒഫേക് 16 എത്തി.
ഇറാന്റെ അണുബോംബ് പരീക്ഷണങ്ങൾ ലോകത്തിനു വെളിപ്പെടുത്തിയത് ഇസ്രയേലി ചാര ഉപഗ്രഹങ്ങളാണ്. രണ്ടു പതിറ്റാണ്ടായി ഇസ്രേൽ ബഹിരാകാശത്തേക്ക് ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നുണ്ട്.
ഇസ്രയേലിനു ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ ഒരു കൂട്ടം ചാര ഉപഗ്രഹങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സൈന്യത്തിന്റെ ബഹിരാകാശ-ഉപഗ്രഹ വിഭാഗം മേധാവി അംനോൺ ഹരാരി പറഞ്ഞു. പ്ലാമാചിംഗ് എയർ ബേസിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു ഉപഗ്രഹ വിക്ഷേപണം.