ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമത്തിന് അംഗീകാരം
Tuesday, June 30, 2020 11:26 PM IST
ഹോ​​​​ങ്കോം​​​​ഗ്: ഹോ​​​​ങ്കോം​​​​ഗി​​​​ൽ വി​​​​ധ്വം​​​​സ​​​​ക, വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ത്തി​​​​നു ചൈ​​​​ന അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. ഹോ​​​​ങ്കോം​​​​ഗി​​​​നു പൂ​​​​ർ​​​​ണ സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ ശ​​​​ബ്ദ​​​​ങ്ങ​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​നാ​​​​ണു നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യ​​​​താ​​​​യി നാ​​​​ഷ​​​​ണ​​​​ൽ പീ​​​​പ്പി​​​​ൾ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് (ചൈ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ്) സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യി​​​​ലെ ഹോ​​​​ങ്കോം​​​​ഗി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി താം ​​​​യിം​​​​ഗ്-​​​​ചും​​​​ഗ് ആ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​ക്കു പ​​​​ര​​​​മാ​​​​വ​​​​ധി വ​​​​ധ​​​​ശി​​​​ക്ഷ വ​​​​രെ ന​​​​ൽ​​​​കാ​​​​ൻ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്.

പു​​​​തി​​​​യ നി​​​യ​​​മം പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​ന്നു ചാ​​​​ടു​​​​ന്ന​​​​തി​​​​ൽ​​​​നി​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ ത​​​​ട​​​​യു​​​​മെ​​​​ന്ന് താം ​​​​അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. രാ​​​​ജ്യം വി​​​​ഘ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു ഹോ​​​​ങ്കോം​​​​ഗി​​​നെ ആ​​​​യു​​​​ധ​​​​മാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ണു നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യ​​​​തെ​​​​ന്നു സൗ​​​​ത്ത് ചൈ​​​​ന മോ​​​​ണിം​​​​ഗ് പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഹോ​​​​ങ്കോം​​​​ഗ് ഭ​​​​ര​​​​ണാ​​​​ധി​​​​പ (സി​​​​ഇ​​​​ഒ) കാ​​​​രി ലാം ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മൊ​​​​ന്നും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യാ​​​​ൽ അ​​​​തു ഹോ​​​​ങ്കോം​​​​ഗി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും കാ​​​​രി ലാം ​​​​പ​​​​റ​​​​ഞ്ഞു.


ചൈ​​​​ന​​​​യി​​​​ൽ​​​​നി​​ന്നു ഹോ​​​​ങ്കോം​​​​ഗി​​​​നു പൂ​​​​ർ​​​​ണ​​​​സ്വാ​​​​ത​​​​ന്ത്ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ത്തി​​​​യ പ്ര​​​​ക്ഷോ​​​​ഭം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ, ഹോ​​​​ങ്കോം​​​​ഗ് സ്വാ​​​​ത​​​​ന്ത്ര്യ​ സം​​​​ഘട​​​​ന​​​​യാ​​​​യ ഡി​​​​മോ​​​​സി​​​​സ്റ്റോ​​​​യി​​​​ൽ​​​​നി​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങു​​​​ന്ന​​​​താ​​​​യി സൂ​​​​ചി​​​​പ്പി​​​​ച്ച് പ്ര​​​​മു​​​​ഖ സ്വാ​​​​ത​​​​ന്ത്ര്യ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രാ​​​​യ ജോ​​​​ഷ്വ വോം​​​​ഗ്, ആ​​​​ഗ്ന​​​​സ് ചൗ, ​​​​ന​​​​താ​​​​ൻ ലോ ​​​​എ​​​​ന്നി​​​​വ​​​​ർ ഫേ​​​​സ്ബു​​​​ക്കി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തു. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​തം എ​​​​ന്താ​​​​ണെ​​ന്നു പ്ര​​​​വ​​​​ചി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. ചൈ​​​​ന​​​​യി​​​​ലേ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്തു​​​​ക​​​​യോ, പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​മോ അ​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ലോ ത​​​​ട​​​​വോ ല​​​​ഭി​​​​ച്ചേ​​​​ക്കാം- വോം​​​​ഗ് പ​​​​റ​​​​ഞ്ഞു.

പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ ഹോ​​​​ങ്കോം​​​​ഗി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നു​​വ​​​​രി​​​​ക​​​​യാ​​​​ണ്. ബ്രി​​​​ട്ട​​​​ൻ, യു​​​​എ​​​​സ്, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​യ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളും നി​​​യ​​​മ​​​ത്തെ എ​​​​തി​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. ബ്രി​​​​ട്ട​​​​ന്‍റെ പ​​​​ഴ​​​​യ കോ​​​​ള​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു ഹോ​​​​ങ്കോം​​​​ഗ്. ബ്രി​​​ട്ട​​​ൻ ഹോ​​ങ്കോം​​​ഗ് ചൈ​​​ന​​​ക്കു കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ 23-ാം വാ​​​ർ​​​ഷി​​​മാ​​​ണ് ഇ​​​ന്ന്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.