മാലിയിൽ ആക്രമണം; 40 മരണം
Saturday, February 15, 2020 11:24 PM IST
ബമാകോ: ആഭ്യന്തരകലഹം നടക്കുന്ന സെൻട്രൽ മാലിയിൽ ആക്രമണത്തിൽ ഒന്പതു സൈനികർ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. ഒഗൊസാഗു ഗ്രാമത്തിൽ അക്രമികളും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മുപ്പത്തൊന്നു പേർ കൊല്ലപ്പെട്ടു.
തോക്കുധാരികളായി മുപ്പതുപേർ ആക്രമണം നടത്തുകയായിരുന്നെന്ന് ഗ്രാമമുഖ്യൻ അലി ഉസ്മാൻ ബാരി പറഞ്ഞു. ഗ്രാമത്തിലെ കുടിലുകളും കൃഷിയും അഗ്നിക്കിരയാക്കിയ അക്രമികൾ വളർത്തു മൃഗങ്ങളെയും കൊലപ്പെടുത്തി. ഡൂഗോൺ വേട്ടസംഘത്തിൽ പെട്ടവരാണ് അക്രമം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.