ക്രിസ്മസ് ബോണസ് ഒരു കോടി ഡോളർ
Friday, December 13, 2019 12:01 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​രു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ക്രി​​​സ്മ​​​സ് ബോ​​​ണ​​​സ് ന​​​ല്കി അ​​​മേ​​​രി​​​ക്ക​​​ൻ സ്ഥാ​​​പ​​​നം. മേ​​രി​​​ലാ​​​ൻ​​ഡി​​​ലെ സെ​​​ന്‍റ് ജോ​​​ൺ​​​സ് പ്രോ​​​പ്പ​​​ർ​​​ട്ടീ​​​സ് എ​​​ന്ന റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​രു​​​ന്നൂ​​​റോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രെ ഞെ​​​ട്ടി​​​ച്ച​​​ത്.

ടാ​​​ർ​​​ഗ​​​റ്റ് അ​​​ച്ചീ​​​വ്മെ​​​ന്‍റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ത്തി​​​യ ക്രി​​​സ്മ​​​സ് ഡി​​​ന്ന​​​റി​​​നി​​​ടെ ക​​​ന്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ഡ്‌​​​വാ​​​ർ​​​ഡ് സെ​​​ന്‍റ് ജോ​​​ൺ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഓ​​​രോ ക​​​വ​​​ർ ന​​​ല്കി. 38,000 പൗ​​​ണ്ട്(35 ല​​​ക്ഷം രൂ​​​പ ) വ​​​രു​​​ന്ന തു​​​ക​​​യാ​​​ണ് ക​​​വ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ത്മാ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന് ഇ​​​തി​​​ലും ന​​​ല്ല രീ​​​തി​​​യി​​​ൽ ന​​​ന്ദി കാ​​​ണി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് 81കാ​​ര​​നാ​​യ എ​​​ഡ്‌​​​വാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.