ഉസ്മാന്റെ സഹായി അറസ്റ്റിൽ
Tuesday, December 3, 2019 12:04 AM IST
ലണ്ടൻ: ലണ്ടൻ പാലത്തിൽ ഭീകരാക്രമണം നടത്തി കൊല്ലപ്പെട്ട ഉസ്മാൻ ഖാന്റെ സഹായി നസാം ഹുസൈൻ അറസ്റ്റിൽ. ഉസ്മാനെപ്പോലെ ഇയാളും പാക് അധിനിവേശ കാഷ്മീർ വംശജനാണ്. ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ബോംബ് സ്ഫോടനം നടത്താനും പാക് അധിനിവേശ കാഷ്മീരിൽ ഭീകരക്യാന്പ് സംഘടിപ്പിക്കാനും പദ്ധതിയിട്ടതിന് ഉസ്മാനൊപ്പം 2012ൽ ശിക്ഷിക്കപ്പെട്ടിരുന്നു.