ഇസ്രയേലിനു പുതിയ പ്രതിരോധമന്ത്രി
Saturday, November 9, 2019 12:14 AM IST
ജറുസലം: ഇസ്രേലി പ്രതിരോധമന്ത്രിയായി നഫ്താലി ബന്നറ്റിനെ പ്രധാനമന്ത്രി നെതന്യാഹു നിയമിച്ചു.
ബന്നറ്റിന്റെ ന്യൂ റൈറ്റ് പാർട്ടിയുമായി ലിക്കുഡ് പാർട്ടിയെ ലയിപ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു. ഗാസയിലെ പലസ്തീൻ തീവ്രവാദികൾക്ക് എതിരേ കർശന നടപടി വേണമെന്നു വാദിക്കുന്നയാളാണ് ബന്നറ്റ്.
ബന്നറ്റിന്റെ നിയമനത്തെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവ് ഗാന്റ്സ് വിമർശിച്ചു.
നെതന്യാഹുവിനു ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ ഗാന്റ്സിനോട് പ്രസിഡന്റ് റിവ്ളിൻ ആവശ്യപ്പെട്ടിട്ടുണ്ട്.