പഹല്‍ഗാം ഭീകരര്‍ ആകാശത്തേക്കു വെടിവച്ച് ആഘോഷം നടത്തി
Thursday, July 17, 2025 2:03 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയശേഷം ഭീകരര്‍ ആകാശത്തേക്ക് വെടിവച്ച് ആഹ്ലാദപ്രകടനം നടത്തിയെന്ന് പ്രധാന ദൃക്സാക്ഷിയുടെ മൊഴി.
മൂന്നു ഭീകരരാണ് ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചതെന്ന് എന്‍ഐഎയ്ക്ക് ദൃക്സാക്ഷിയായ ബൈസരണ്‍ സ്വദേശി മൊഴി നല്കി.
പഹല്‍ഗാമില്‍ 26 നിരപരാധികളെ നിഷ്കരുണം കൊലപ്പെടുത്തിയ ഭീകരര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രില്‍ 22നാണ് പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഭീകരര്‍ ടൂറിസ്റ്റുകളെ ആക്രമിച്ചു കൊലപ്പെടുത്തിയത്.