സീനിയർ ജേർണലിസ്റ്റ്സ് ഫോറം ഡൽഹി ഘടകം ഭാരവാഹികളെ തെരഞ്ഞടുത്തു
Wednesday, July 16, 2025 1:51 AM IST
ന്യൂഡൽഹി: സീനിയർ ജേണലിസ്റ്റ്സ് ഫോറം ഡൽഹി ഘടകം പ്രസിഡന്റായി ദ ഹിന്ദു, ദ ട്രൈബ്യൂൺ പത്രങ്ങളിൽ പ്രവർത്തിച്ച സന്ദീപ് ദീക്ഷിതിനെയും സെക്രട്ടറിയായി ദീപിക എഡിറ്റർ (നാഷണൽ അഫേഴ്സ്) ജോർജ് കള്ളിവയലിനെയും തെരഞ്ഞെടുത്തു.
ഡൽഹി കേരള ഹൗസിൽ ഇന്നലെ നടന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. മറ്റു ഭാരവാഹികൾ: അതിഥി നിഗം- വൈസ് പ്രസിഡന്റ്, പി.ജി. ഉണ്ണിക്കൃഷ്ണൻ- ജോ.സെക്രട്ടറി, പി.സുന്ദർ രാജൻ- ട്രഷറർ.
എൻ.പി.ചെക്കുട്ടി, കെ.പി. വിജയകുമാർ, എൻ. അശോകൻ, ആർ. പ്രസന്നൻ, പി.എം.നാരായണൻ, എം.കെ.അജിത് കുമാർ, ആനന്ദം പുലിപാലുപുല, ബേനു ധർപാണ്ഡ, പരമാനന്ദ് പാണ്ഡ, ഗോപാൽ മിശ്ര, റിമ ശർമ, കുശാൽ ജീനാ, ജോസഫ് മാളിയക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.