ന്യൂ​​​ഡ​​​ൽ​​​ഹി: ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഡ്വ. പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യെ മാ​​​റ്റി മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും തെ​​​ലു​​​ങ്കു​​​ദേ​​​ശം നേ​​​താ​​​വും ആ​​​ന്ധ്ര​​​യി​​​ലെ വി​​​ജ​​​യ​​​ന​​​ഗ​​​രം രാ​​​ജ​​​കു​​​ടും​​​ബാ​​​ഗ​​​വു​​​മാ​​​യ പി. ​​​അ​​​ശോ​​​ക് ഗ​​​ജ​​​പ​​​തി രാ​​​ജു​​​വി​​​നെ പ​​​ക​​​രം നി​​​യ​​​മി​​​ച്ചു.

പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ത​​​ല​​​മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് പ്ര​​​ഫ. ആ​​​ഷിം കു​​​മാ​​​ർ ഘോ​​​ഷി​​​നെ ഹ​​​രി​​​യാ​​​ന ഗ​​​വ​​​ർ​​​ണ​​​റാ​​​യും ജ​​​മ്മു​​​വി​​​ൽ നി​​​ന്നു​​​ള്ള ബി​​​ജെ​​​പി നേ​​​താ​​​വും സ​​​ജീ​​​വ ആ​​​ർ​​​എ​​​സ്എ​​​സു​​​കാ​​​ര​​​നു​​​മാ​​​യ ക​​​വി​​​ന്ദ​​​ർ ഗു​​​പ്ത​​​യെ ല​​​ഡാ​​​ക്കി​​​ലെ ല​​​ഫ്റ്റ​​​ന​​​ന്‍റ് ഗ​​​വ​​​ർ​​​ണ​​​റാ​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു നി​​​യ​​​മി​​​ച്ചു.

2021 ജൂ​​​ലൈ മു​​​ത​​​ൽ ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യ്ക്കും ഹ​​​രി​​​യാ​​​ന ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ബ​​​ന്ധാ​​​രു ദ​​​ത്താ​​​ത്രേ​​​യ​​​യ്ക്കും പ​​​ക​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. നേ​​​ര​​​ത്തെ 2019 ന​​​വം​​​ബ​​​ർ മു​​​ത​​​ൽ ഗോ​​​വ​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന​​​തു​​​വ​​​രെ മി​​​സോ​​​റം ഗ​​​വ​​​ർ​​​ണ​​​റാ​​​യും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ഡാ​​​ക്ക് ല​​​ഫ്റ്റ​​​ന​​​ന്‍റ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന റി​​​ട്ട. ബ്രി​​​ഗേ​​​ഡി​​​യ​​​ർ ബി.​​​ഡി. മി​​​ശ്ര​​​യു​​​ടെ രാ​​​ജി രാ​​​ഷ്‌​​​ട്ര​​​പ​​​തി സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു പു​​​തി​​​യ​​​യാ​​​ളെ നി​​​യ​​​മി​​​ച്ച​​​ത്.


ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ വി​​​ജ​​​യ​​​ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള രാ​​​ജ​​​കു​​​ടും​​​ബ​​​മാ​​​യ പു​​​സ​​​പ​​​തി കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യ പു​​​സ​​​പ​​​തി അ​​​ശോ​​​ക് ഗ​​​ജ​​​പ​​​തി രാ​​​ജു തെ​​​ലു​​​ങ്കു​​​ദേ​​​ശം പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും മു​​​ൻ കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി​​​യു​​​മാ​​​ണ്.

ഏ​​​ഴു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യും 2019ൽ ​​​ലോ​​​ക്സ​​​ഭാം​​​ഗ​​​വു​​​മാ​​​യി. ആ​​​ദ്യ മോ​​​ദി​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നാ​​​ലു വ​​​ർ​​​ഷം വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന രാ​​​ജു, ആ​​​ന്ധ്ര‍യുടെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ച് രാ​​​ജി​​​വ​​​ച്ചു.