സർക്കാർ വക്താക്കളായി തമിഴ്നാട്ടിൽ മുതിർന്ന ഐഎഎസുകാർ
Tuesday, July 15, 2025 2:52 AM IST
ചെന്നൈ: സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യങ്ങളിൽ വിശദീകരിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് തമിഴ്നാട് സർക്കാർ. ജനങ്ങളിലേക്കു ഫലപ്രദമായി സർക്കാരിന്റെ പ്രവർത്തനങ്ങളും പദ്ധതികളും എത്തിക്കുന്നതിനാണീ അസാധാരണ നീക്കം.
അഡീഷണൽ ചീഫ് സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ചിരുന്ന ജെ. രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, ധീരജ് കുമാർ, പി.അമുദ എന്നിവർക്കാണു നിയമനം. ഓരോരുത്തർക്കും കൃത്യമായ വകുപ്പുകളും വിഭജിച്ചു നൽകിയിട്ടുണ്ട്.
ഊർജം, ആരോഗ്യം, പ്രവാസകാര്യം, വിദ്യാഭ്യാസം, കൈത്തറി-കരകൗശലം തുടങ്ങിയ വകുപ്പുകളാണ് ജെ.രാധാകൃഷ്ണന്. തദ്ദേശവകുപ്പ്, ജലവിതരണം, ഗ്രാമീണവികസനം, പഞ്ചായത്തീരാജ്, മൃഗസംരക്ഷണം, മത്സ്യബന്ധനം, കൃഷി തുടങ്ങിയവയെക്കുറിച്ച് ഗഗൻദീപ് സിംഗ് വിശദീകരിക്കും. ഭവനം, എക്സൈസ് വകുപ്പുകളാണ് ധീരജ് കുമാറിനു നൽകിയിരിക്കുന്നത്.