മോഡൽ സാൻ റേച്ചൽ ജീവനൊടുക്കി
Tuesday, July 15, 2025 2:52 AM IST
പുതുച്ചേരി: മുൻ മിസ് പുതുച്ചേരിയും പ്രശസ്ത മോഡലുമായ സാൻ റേച്ചൽ (26) ജീവനൊടുക്കി. രക്തസമ്മർദത്തിനുള്ള ഗുളികകൾ അമിതമായ അളവിൽ കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിഷാദരോഗവും സാന്പത്തിക പ്രതിസന്ധിയുമാണ് ജീവനൊടുക്കാൻ കാരണമെന്നു പോലീസ് അനുമാനിക്കുന്നു. സാന്പത്തിക സഹായത്തിന് അച്ഛൻ തയാറാകാത്തതും ജീവിതം അവസാനിപ്പിക്കാൻ കാരണമായതായി പറയപ്പെടുന്നു.
അമിതമായ അളവിൽ ഗുളിക കഴിച്ച സാൻ റേച്ചലിനെ ആദ്യം ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റ് രണ്ട് ആശുപത്രികളിലും ചികിത്സതേടിയെങ്കിലും ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിലാണ് മരണമെന്നതിനാൽ തഹസിൽദാർ തലത്തിലുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.