നിമിഷപ്രിയയുടെ മോചനം: വത്തിക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം
Tuesday, July 15, 2025 2:52 AM IST
ന്യൂഡൽഹി: യെമനിലെ സനാ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തിൽ വത്തിക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ടു നിവേദനം നൽകി.
സേവ് നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സനും ഡിഎംസി ചെയർപേഴ്സനുമായ അഡ്വ. ദീപ ജോസഫ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ, അഡ്വ. യോഗമായ എന്നിവരാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലിയെ നേരിൽ സന്ദർശിച്ചു നിവേദനം നൽകിയത്.
ഇക്കാര്യത്തിൽ കഴിയാവുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.