ശ്രീ​​​ന​​​ഗ​​​ര്‍: പ​​​ഹ​​​ല്‍ഗാ​​​മി​​​ല്‍ 26 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ഭീ​​​ക​​​ര​​​ര്‍ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​താ​​​യി ജ​​​മ്മു​​​കാ​​​ഷ്മീ​​​ര്‍ ല​​​ഫ്റ്റ​​​ന​​​ന്‍റ് ഗ​​​വ​​​ര്‍ണ​​​ര്‍ മ​​​നോ​​​ജ് സി​​​ന്‍ഹ.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ര്‍ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. പ​​​ഹ​​​ല്‍ഗാ​​​മി​​​ല്‍ സം​​​ഭ​​​വി​​​ച്ച​​​തു തീ​​​ർ​​​ത്തും നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണ്. ആ​​​ളു​​​ക​​​ളെ അ​​​തി​​​ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഉ​​​റ​​​പ്പാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൂ​​​ര്‍ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ഭീ​​​ക​​​ര​​​ര്‍ ആ​​​ക്ര​​​മി​​​ക്കി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു പൊ​​​തു​​​ധാ​​​ര​​​ണ. ഒ​​​രു തു​​​റ​​​ന്ന പു​​​ല്‍മേ​​​ട്ടി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.


പ്ര​​​ദേ​​​ശ​​​ത്ത് വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്ന സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് താ​​​മ​​​സി​​​ക്കാ​​​നൊ​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും അ​​​വി​​​ടെ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ല​​​ഫ് ഗ​​​വ​​​ര്‍ണ​​​ര്‍ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞു.