ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി: ഖാർഗെ
Wednesday, July 9, 2025 6:11 AM IST
ന്യൂഡൽഹി: ബിജെപി- ജെഡിയു സഖ്യം ബിഹാറിനെ രാജ്യത്തിന്റെ ‘കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി’ മാറ്റിയതായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അവസരവാദികളായി പെരുമാറുന്ന ഇരട്ട എൻജിൻ സർക്കാർ ബിഹാറിലെ ക്രമസമാധാനം തകർത്തു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ട് ബിസിനസുകാരാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്.
ക്രമസമാധാനം പാലിക്കേണ്ട പോലീസിനുനേരേ പോലും അഞ്ചു തവണ ആക്രമണം ഉണ്ടായതായും സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിൽ ഖാർഗെ ചൂണ്ടിക്കാട്ടി. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു എൻഡിഎ സഖ്യത്തിനെതിരേ ഖാർഗെ തുറന്നടിച്ചത്.
സാമൂഹിക- സാന്പത്തിക തകർച്ച സംസ്ഥാനത്തെ സ്ഥിതി വളരെ മോശമാക്കി. വൻകിട നിക്ഷേപങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.