കമൽ ഹാസൻ പത്രിക സമർപ്പിച്ചു
Saturday, June 7, 2025 1:48 AM IST
ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷനും വിഖ്യാത നടനുമായ കമൽ ഹാസൻ രാജ്യസഭാ തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡിഎംകെയുടെ പിന്തുണയോടെയാണ് കമൽ ഹാസൻ മത്സരിക്കുന്നത്. ഡിഎംകെയുടെ മൂന്നും അണ്ണാ ഡിഎംകെയുടെ രണ്ടും സ്ഥാനാർഥികളും ഇന്നലെ പത്രിക സമർപ്പിച്ചു.
ആറു സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടക്കുക. മറ്റു സ്ഥാനാർഥികളില്ലെങ്കിൽ കമൽ ഹാസൻ ഉൾപ്പെടെയുള്ള ആറു പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് കമൽ ഹാസൻ പത്രിക സമർപ്പിച്ചത്. പ്രശസ്ത എഴുത്തുകാരി സൽമയും (റുഖയ്യ മാലിക്) ഡിഎംകെ സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു.