മധ്യപ്രദേശിൽ നാലു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
Friday, June 6, 2025 2:33 AM IST
മന്ദ്സൗർ: വീടിനു വെളിയിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരനെ തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിച്ചു കൊന്നു.
ആയുഷ് എന്ന കുട്ടിയാണ് അതിദാരുണമായി മരിച്ചത്. തെരുവുനായ്ക്കളെത്തുന്നതു കണ്ട് മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജനവാസ മേഖലകളിൽനിന്ന് തെരുവുനായകളെ മാറ്റിപാർപ്പിക്കുമെന്ന് എസ്ഡിഎം പറഞ്ഞു.