ബം​ഗ​ളൂ​രു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ആ​ർ​സി​ബി​യു​ടെ ഐ​പി​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ​വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ വീ​ഴ്ച​യാ​ണോ മ​റ്റെ​ന്തെ​ങ്കി​ലു​മാ​ണോ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കും. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ല്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. “മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​ണ്.


പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ സൗ​ജ​ന്യ​മാ​യി​രി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്. 47 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.'' ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.