കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര​​​യും മു​​​ൻ ബി​​​ജു ജ​​​ന​​​താ ദ​​​ൾ എം​​​പി പി​​​നാ​​​കി മി​​​ശ്ര​​​യും വി​​​വാ​​​ഹി​​​ത​​​രാ​​​യി. ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ട​​​ന്ന സ്വ​​​കാ​​​ര്യ ച​​​ട​​​ങ്ങി​​​ലാ​​​ണ് മ​​​ഹു​​​വ മൊ​​​യ്ത്ര​​​യും (50) പി​​​നാ​​​കി മി​​​ശ്ര​​​യും (65) വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​ത്.

ഇ​​​രു​​​വ​​​രു​​​ടെ​​​യും ചി​​​ത്രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ചതോടെ വി​വാ​ഹ​വാ​ർ​ത്ത മ​ഹു​വ മൊ​യ്ത്ര സ്ഥി​രീ​ക​രി​ച്ചു. പി​നാ​കി മി​ശ്ര​യ്ക്കൊ​പ്പം കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്രം മ​ഹു​വ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു.


ബം​​​ഗാ​​​ളി​​​ലെ കൃ​​​ഷ്ണ​​​ന​​​ഗ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണ് മ​​​ഹു​​​വ. 2019ലും ​​​ഇ​​​വ​​​ർ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണ്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ലൂ​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച മ​​​ഹു​​​വ 2010ലാ​​​ണ് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ഒ​​​ഡീ​​​ഷ​​​യി​​​ലെ പു​​​രി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു പ​​​ല ത​​​വ​​​ണ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ള്ള നേ​​​താ​​​വാ​​​ണ് ബി​​​ജെ​​​ഡി​​​യു​​​ടെ പ്ര​​​മു​​​ഖ നേ​​​താ​​​വാ​​​യ പി​​​നാ​​​കി മി​​​ശ്ര.