ആഘോഷം മനുഷ്യജീവനോളം വലുതല്ല: രാഹുൽ ഗാന്ധി
Thursday, June 5, 2025 3:25 AM IST
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ ദുരന്തം ഹൃദയഭേദകമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
“ഒരാഘോഷവും മനുഷ്യജീവനോളം വലുതല്ലെന്ന ദുഃഖകരമായ സത്യമാണ് ഇതോർമിപ്പിക്കുന്നത്. ജീവനുകൾക്കായിരിക്കണം മുൻഗണന.
ഈ അവസരത്തിൽ ബംഗളൂരുവിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് കർണാടക സർക്കാർ എല്ലാ സഹായവും നല്കണം.”- രാഹുൽ ആവശ്യപ്പെട്ടു.