ബിജെപിയുടെ സമ്മർദം മൂലം സ്ഥാനാർഥികൾ പിന്മാറിയെന്ന് പ്രശാന്ത് കിഷോർ
Wednesday, October 22, 2025 1:39 AM IST
പാറ്റ്ന: ബിഹാറിൽ ജൻ സുരാജ് പാർട്ടിയുടെ മൂന്നു സ്ഥാനാർഥികൾ ബിജെപിയുടെ സമ്മർദത്തെത്തുടർന്ന് പിന്മാറിയെന്ന് പ്രശാന്ത് കിഷോർ.
പരാജയഭീതി മൂലം എൻഡിഎ പ്രതിപക്ഷ സ്ഥാനാർഥികളോട് മത്സരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് പ്രശാന്ത് കിഷോർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
""ദാനാപുർ, ബ്രഹ്മംപുർ, ഗോപാൽഗഞ്ച് മണ്ഡലങ്ങളിലെ ജൻ സുരാജ് പാർട്ടി സ്ഥാനാർഥികളാണു പിന്മാറിയത്. സൂറത്ത് മോഡൽ ആവർത്തിക്കാൻ ബിജെപി ശ്രമിക്കുകയാണ്'' -പ്രശാന്ത് കിഷോർ ആരോപിച്ചു.