നാമനിർദേശ പത്രിക സമർപ്പിച്ചു; പിന്നാലെ ആർജെഡി സ്ഥാനാർഥി അറസ്റ്റിൽ
Wednesday, October 22, 2025 1:39 AM IST
സസാറാം: ബിഹാറിലെ സസാറാം മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥി സതേന്ദ്ര സാഹിനെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു.
നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. സാഹിനെതിരേ ജാമ്യമില്ലാ വാറന്റുണ്ടായിരുന്നുവെന്നും 2004ലെ ബാങ്ക് കവർച്ചക്കേസിൽ സതേന്ദ്ര സാഹ് പ്രതിയാണെന്നും ജാർഖണ്ഡ് പോലീസ് പറഞ്ഞു.
മൂന്നാം തവണയാണ് ഇന്ത്യ മുന്നണി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചശേഷം അറസ്റ്റിലാകുന്നത്. നേരത്തേ സിപിഐ (എംഎൽ) ലിബറേഷന്റെ രണ്ടു സ്ഥാനാർഥികൾ അറസ്റ്റിലായിരുന്നു.