കടൽമണൽ ഖനനം: അന്വേഷണം സിബിഐക്ക്
Tuesday, February 18, 2025 2:24 AM IST
ചെന്നൈ: തമിഴ്നാട്ടിൽ നടന്ന അനധികൃത കടൽ മണൽ ഖനനത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.
സ്വകാര്യ മൈംനിംഗ് കന്പനികൾ 5832 കോടി രൂപയുടെ മണൽ ഖനനം സംസ്ഥാനത്തെ തീരദേശജില്ലകളായ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിൽ നടത്തിയെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജികളാണു കോടതിയുടെ മുന്നിലെത്തിയത്.