മൂന്നു നേപ്പാളി തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു
Tuesday, February 18, 2025 2:24 AM IST
അസംഗഡ്: പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ സ്നാനം നിർവഹിച്ച് മടങ്ങുകയായിരുന്ന മൂന്നു നേപ്പാൾ സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചു.
അഞ്ചു പേർക്കു പരിക്കേറ്റു. അസംഗഡ്-വാരാണസി ഹൈവേയിൽ മാജ്ഗാവിലായിരുന്നു അപകടം. കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകായിയിരുന്നു.