നുഴഞ്ഞുകയറ്റം: പാക് പൗരൻ പിടിയിൽ
Thursday, October 10, 2024 2:38 AM IST
ജമ്മു: അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്റെ പിടിയിലായി.
പാക് പഞ്ചാബിലെ സർഗോധ സ്വദേശി ഷാഹിദ് ഇമ്രാൻ(31)ആണ് മക്വാലിൽനിന്ന് ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്. മൂർച്ചയുള്ള കത്തികൾ, സ്മാർട്ട്വാച്ച്, സിം കാർഡ്, പാക് കറൻസി എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു.