ഡൽഹി കലാപം: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ മാറ്റി
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റി.
കേസിൽ ആരോപണവിധേയരായ വിദ്യാർഥി ആക്ടിവിസ്റ്റ് ഷാർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷയും മാറ്റിയിട്ടുണ്ട്.
ജാമ്യാപേക്ഷകൾ ഹൈക്കോടതി നവംബർ 25ന് പരിഗണിക്കും. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 മുതൽ ഉമർ ഖാലിദ് ജയിലിലാണ്.