ജമ്മു കാഷ്മീരിൽ ആദ്യഘട്ടപ്രചാരണം സമാപിച്ചു
Tuesday, September 17, 2024 1:49 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ആദ്യ ഘട്ടം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 24 മണ്ഡലങ്ങളിലേക്ക് ബുധനാഴ്ചയാണു വോട്ടെടുപ്പ് നടക്കുക.
219 സ്ഥാനാർഥികൾ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നു. ബിജെപിയും നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മത്സരം. പിഡിപി, എഐപി തുടങ്ങിയ കക്ഷികളും രംഗത്തുണ്ട്.