ഹിമാചൽ: തെരച്ചില്‍ തുടരുന്നു
Sunday, August 4, 2024 1:35 AM IST
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുന്നു.
മാണ്ഡി ജില്ലയിലെ രാജ്ഭൻ ഗ്രാമത്തിൽ കൂറ്റൻ പാറക്കെട്ടിനു സമീപം ഒരാൾ കുടുങ്ങിക്കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്. കുളു, മാണ്ഡി, ഷിംല ജില്ലകളിലായി കാണാതായ 45 പേർക്കായി തിരിച്ചിൽ തുടരുകയാണ്.
കരസേന, ദേശീയ ദുരന്തനിവാരണസേന, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്, ഹിമാചൽ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു തെരച്ചിൽ. ഡ്രോൺ ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങളും തെരച്ചിലന് ഉപയോഗിക്കുന്നുണ്ട്.