വിവാദ ഐഎഎസ് ഓഫീസറുടെ അമ്മ ജുഡീഷൽ കസ്റ്റഡിയിൽ
Tuesday, July 23, 2024 1:36 AM IST
പൂന: ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആളുകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ, മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ അമ്മ മനോരമയെ കോടതി രണ്ടാഴ്ചത്തേക്കു ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
രത്നഗിരിയിലെ ഒരു ലോഡ്ജിൽനിന്നാണ് മനോരമയെ പോലീസ് അറസ്റ്റ് ചെയ്തത്. പൂനയിലെ മുൽഷിയിൽ 2023 ൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെയാണു പുറത്തുവന്നത്.