അറസ്റ്റ് ഒഴിവാക്കാൻ പ്രതി രൂപം മാറി
Thursday, July 11, 2024 1:35 AM IST
മുംബൈ: മുംബൈയിൽ ആഡംബര കാർ ഇടിച്ച് കാവേരി നഖ്വ എന്ന 45 കാരി മരിച്ച സംഭവത്തിലെ മുഖ്യപ്രതി മിഹിർ ഷാ അറസ്റ്റ് ഒഴിവാക്കാൻ രൂപമാറ്റം വരുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ മിഹിർഷാ ഓടിച്ച ബിഎംഡബ്ല്യു കാർ ഇടിച്ചാണ് കാവേരി മരിച്ചത്. ഭർത്താവ് പ്രദീപ് നഖ്വയ്ക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ശിവസേനാ നേതാവ് രാജേഷ് ഷായുടെ മകനായ മിഹിർ ഷായെ ചൊവ്വാഴ്ചയാണു പോലീസ് അറസ്റ്റ്ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണു രൂപമാറ്റത്തെക്കുറിച്ച് പോലീസ് വിശദീകരിച്ചത്. ഞായറാഴ്ച രാത്രിമുഴുവൻ ബാറിൽ മദ്യപിച്ചശേഷമാണ് മിഹിർ ഷാ കാർ ഓടിച്ചതെന്നു പോലീസ് കണ്ടെത്തിയിരുന്നു.