വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ
Wednesday, May 29, 2024 1:44 AM IST
പാട്ന: ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റി ലോ കോളജ് കാന്പസിൽ അവസാനവർഷ ബിരുദ വിദ്യാർഥി ഹർഷ് രാജിനെ(22) അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ചന്ദൻകുമാറാണു പിടിയിലായത്.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബിരുദപരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഹർഷ് രാജിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹർഷ് രാജ് മരിച്ചത്.
പിന്നാലെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.