ഗുലാം നബി ആസാദ് മത്സരിക്കില്ല
Thursday, April 18, 2024 1:55 AM IST
ശ്രീനഗർ: മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡിപിഎപി)യാണ് ഇക്കാര്യം അറിയിച്ചത്.
അനന്ത്നാഗ്-രജൗരി സീറ്റിൽ മത്സരിക്കുമെന്ന് ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മുഹ്മദ് സലീം പാറൈ ആണ് പുതിയ സ്ഥാനാർഥി.
പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് മിയാൻ അൽതാഫും അനന്ത്നാഗ്-രജൗരി സീറ്റിൽ സ്ഥാനാർഥികളാണ്. ചില കാരണങ്ങൾമൂലമാണ് ഗുലാം നബി ആസാദ് മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുന്നതെന്ന് ഡിപിഎപി നേതാവ് മുഹമ്മദ് അമിൻ ഭട്ട് പറഞ്ഞു. എന്നാൽ, കാരണം വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.