വികാസ്ശീൽ സ്വരാജ് പാർട്ടി നേതാവ് പ്രേംകുമാർ ചൗധരി കോൺഗ്രസിൽ
Wednesday, April 17, 2024 3:04 AM IST
ന്യൂഡൽഹി: ബിഹാറിലെ വികാസ്ശീൽ സ്വരാജ് പാർട്ടിയുടെ മുതിർന്ന നേതാവ് പ്രേംകുമാർ ചൗധരിയും പ്രമുഖ നേത്രചികിത്സകൻ മനീഷ്കുമാർ യാദവും കോൺഗ്രസിൽ ചേർന്നു.
ബിഹാറിന്റെ ചുമതലയുള്ള മോഹൻ പ്രകാശ്, ബിപിസിസി അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും കോൺഗ്രസ് അംഗത്വമെടുത്തത്. വികാസ്ശീൽ സ്വരാജ് പാർട്ടി കോൺഗ്രസിൽ ലയിച്ചു. നിഷാദ് വിഭാഗത്തിലെ പ്രമുഖ നേതാവാണ് പ്രേംകുമാർ ചൗധരി.