മണിപ്പുർ: ആയുധങ്ങൾ കൊള്ളയടിച്ച കേസിൽ സിബിഐ കുറ്റപത്രം
Monday, March 4, 2024 1:28 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ ബിഷ്ണുപുരിലെ പോലീസ് ആയുധശാല കൊള്ളയടിച്ചുവെന്ന കേസിൽ ഏഴു പ്രതികൾക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ബിഷ്ണുപുരിലെ നരൻസിനിയയിലെ ഇന്ത്യാ റിസർവ് ബറ്റാലിയൻ ആസ്ഥാനത്തുനിന്നും 300ഓളം ആയുധങ്ങളും 19,800 വെടിക്കോപ്പുകളും ഒരു വിഭാഗം കൊള്ളയടിച്ചത്. വിവിധ അളവുകളിലുള്ള 9,000 വെടിയുണ്ടകളും എകെ സീരിസിലുള്ള റൈഫിളുകൾ തുടങ്ങിയവ കൊള്ളയടിച്ചവയിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് പലയിടത്തും അക്രമസംഭവങ്ങൾക്ക് ഈ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.