തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസ്: സ്റ്റേ ആവശ്യം തള്ളി
Tuesday, December 12, 2023 2:11 AM IST
ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസിലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബു എംഎൽഎയുടെ ആവശ്യം സുപ്രീംകോടതി തള്ളി.
സ്റ്റേ ആവശ്യം നേരത്തേ സുപ്രീംകോടതി തള്ളിയതാണെന്ന് എം. സ്വരാജിനുവേണ്ടി ഹാജരായ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
മതചിഹ്നം ഉപയോഗിച്ചു വോട്ട് അഭ്യർഥിച്ചുവെന്നാരോപിച്ച് ബാബുവിനെതിരേ ഫയൽ ചെയ്ത തെരഞ്ഞെടുപ്പു കേസ് നിലനിൽക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരേയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.കേസിൽ ഹൈക്കോടതിയിൽ വിചാരണനടപടികൾ ആരംഭിച്ചതായി ബാബുവിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.