രണ്ട് അണക്കെട്ടുകൾ ഇന്ത്യ തുറന്നു പാക്കിസ്ഥാനിൽ പ്രളയഭീതി
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജമ്മുകാഷ്മീരിൽ രണ്ട് അണക്കെട്ടുകൾ ഇന്ത്യ തുറന്നതോടെ പാക്കിസ്ഥാനിൽ പ്രളയഭീതി.
റിയാസി ജില്ലയിൽ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ മൂന്ന് ഗേറ്റുകളും റാന്പാൻ ജില്ലയിലെ ബാലിഹാർ ജലവൈദ്യുത പദ്ധതിയുടെ രണ്ട് ഗേറ്റുകളുമാണ് തുറന്നത്.
മുന്നറിയിപ്പു നൽകാതെയാണ് ഇന്ത്യ അണക്കെട്ടുകൾ തുറന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. രണ്ടു ജില്ലകളിലും ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്.