ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ-​​​പാ​​​​​ക് സം​​​​​ഘ​​​​​ർ​​​​​ഷം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ എ​​​​​ടി​​​​​എ​​​​​മ്മു​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ചി​​​​​ടു​​​​​ന്നെ​​​​​ന്ന സ​​​​​ന്ദേ​​​​​ശം വ്യാ​​​​​ജ​​​​​മാ​​​​​ണെ​​​​​ന്നു പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ൾ. ഇ​​​​​ന്ത്യ​​​​​യും പാ​​​​​കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള സം​​​​​ഘ​​​​​ർ​​​​​ഷം കാ​​​​​ര​​​​​ണം വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ടി​​​​​എ​​​​​മ്മു​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​മാ​​​​​യു​​​​​ള്ള സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ സൈ​​​​​ബ​​​​​ർ-​​​​​അ​​​​​റ്റാ​​​​​ക്ക് ന​​​​​ട​​​​​ക്കാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​തി​​​നാ​​​ലാ​​​ണ് എ​​​​​ടി​​​​​എ​​​​​മ്മു​​​​​ക​​​​​ള്‍ അ​​​​​ട​​​​​ച്ചി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ആ​​​​​രും ഓ​​​​​ണ്‍​ലൈ​​​​​ന്‍ ട്രാ​​​​​ന്‍​സാ​​​​​ക്ഷ​​​​​നു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്താ​​​​​ന്‍ പാ​​​​​ടി​​​​​ല്ലെ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു വ്യാ​​​​​ജ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ലെ നി​​​​​ർ​​​​​ദേ​​​​​ശം.


സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളെ ആ​​​​​ശ്ര​​​​​യി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ബാ​​​​​ങ്കാ​​​​​യ എ​​​​​സ്ബി​​​​​ഐ എ​​​​​ക്സ് പോ​​​​​സ്റ്റി​​​​​ൽ‌ പ​​​​​റ​​​​​ഞ്ഞു.