ടെറിട്ടോറിയൽ ആർമിയുടെ സേവനവും
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരസേനാ മേധാവിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.
1948 ലെ ടെറിട്ടോറിയൽ ആർമി നിയമത്തിലെ റൂൾ 33 പ്രകാരമാണ് തീരുമാനം. നിലവിൽ 32 ടെറിട്ടോറിയൽ ആർമി ബെറ്റാലിയനുകളാണ് ഉള്ളത്. മേയ് ആറിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, ടെറിട്ടോറിയൽ ആർമിയിലെ എല്ലാ ഉദ്യോഗസ്ഥരെയും എൻറോൾ ചെയ്ത ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം ഗാർഡ് ഡ്യൂട്ടിക്കോ അല്ലെങ്കിൽ സാധാരണ സായുധസേനയെ പിന്തുണയ്ക്കുന്നതിനുള്ള ഉത്തരവാദിത്വത്തിനോ ഉപയോഗിക്കാമെന്നാണ് നിർദേശം.