വീരമൃത്യു വരിച്ച ലാൻസ് നായിക് ഹരിയാന സ്വദേശി
Friday, May 9, 2025 4:19 AM IST
ചണ്ഡിഗഡ്: നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ദിനേശ്കുമാർ ഹരിയാനയിലെ പൽവാൽ സ്വദേശി. ദിനേശ്കുമാറിന്റെ ഇളയ രണ്ടു സഹോദരങ്ങളും സൈന്യത്തിലാണ്.
2014ലാണ് ദിനേശ് സൈന്യത്തിൽ ചേർന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.