എക്സിന്റെ അക്കൗണ്ട് താത്കാലികമായി തടഞ്ഞു
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: രാജ്യാന്തര മാധ്യമ സ്ഥാപനങ്ങളുടേതടക്കം എണ്ണായിരത്തിലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിലക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയതിനു പിന്നാലെ എക്സിന്റെ ആഗോളഅക്കൗണ്ട് താത്കാലികമായി കേന്ദ്രം തടഞ്ഞുവച്ചു. ഇക്കാര്യം അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തു. കുറച്ചു നേരത്തിനുശേഷം അക്കൗണ്ട് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങി.
എണ്ണായിരത്തിലേറെ എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും അക്കൗണ്ടുകളിൽ ഇന്ത്യൻ നിയമം ലംഘിക്കുന്ന പോസ്റ്റുകൾ ഏതൊക്കെയാണെന്ന് ഭൂരിപക്ഷം കേസുകളിലും കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്നു എക്സ് അറിയിച്ചിരുന്നു.
ഐടി ആക്ട് 2000 പ്രകാരം തങ്ങളുടെ വെബ്സൈറ്റ് കേന്ദ്ര ഇലക്്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തെന്നു പ്രമുഖ വാർത്താ സ്ഥാപനമായ ’ദി വയർ’ പ്രസ്താവനയിൽ പറഞ്ഞു.