ബിജെപി, ജെഡി-യു നേതാക്കൾ കോൺഗ്രസിൽ
Friday, May 9, 2025 3:30 AM IST
പാറ്റ്ന: ബിഹാറിലെ പ്രമുഖ ബിജെപി നേതാവ് അനിൽ സിംഗും ജെഡി-യു നേതാവ് ശംഭു പട്ടേലും കോൺഗ്രസിൽ ചേർന്നു.
പിസിസി അധ്യക്ഷൻ രാജേഷ്കുമാറിന്റെ സാന്നിധ്യത്തിലാണ് ഇരുനേതാക്കളും കോൺഗ്രസ് അംഗത്വമെടുത്തത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാം രാജ് സിഗിന്റെ മകനായ അനിൽ സിംഗ് രണ്ടുതവണ എംഎൽഎയായിട്ടുണ്ട്.