ഹെലികോപ്റ്റർ തകർന്നു വീണ് ആറു മരണം
Friday, May 9, 2025 3:30 AM IST
ഉത്തരകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു.
ഗംഗോത്രി ക്ഷേത്രത്തിലേക്കു തീർഥാടകരുമായ പോയ സ്വകാര്യ കന്പനിയുടെ ഹെലികോപ്റ്റർ ഗംഗനാനിയിൽവച്ചാണ് തകർന്നുവീണത്. ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം.