വ്യാജപ്രചാരണങ്ങളെ പ്രതിരോധിച്ച് പിഐബി
Friday, May 9, 2025 4:19 AM IST
ന്യൂഡൽഹി: വ്യാജപ്രചാരണങ്ങളെ പ്രതിരോധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വസ്തുതാ പരിശോധന യൂണിറ്റ്.
പഴയ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ആക്രമണങ്ങൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന പല വാർത്തകളും പിഐബി തള്ളിക്കളഞ്ഞു.
അമൃത്സറിലെ ഇന്ത്യൻ സൈനിക ആസ്ഥാനത്ത് ആക്രമണം നടന്നെന്ന തരത്തിൽ പാക്കിസ്ഥാനിലെ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്ന് പിഐബി അറിയിച്ചു. 2024ലുണ്ടായ കാട്ടുതീയുടെ ചിത്രമാണ് അമൃത്സറിൽ ആക്രമണമുണ്ടായെന്ന തരത്തിൽ പ്രചരിക്കപ്പെട്ടത്.