വിഷ്ണുദേവ് സായിയുടെ സത്യപ്രതിജ്ഞ നാളെ
Tuesday, December 12, 2023 1:57 AM IST
റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. റായ്പുരിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
90 അംഗ നിയമസഭയിൽ ബിജെപിക്ക് 54 പേരുണ്ട്. മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് അനുവദനീയമായിട്ടുള്ളത്.