മുതിർന്ന നേതാവ് വൈഎസ്ആർ കോൺഗ്രസ് വിട്ടു
Tuesday, December 12, 2023 1:57 AM IST
അമരാവതി: വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവും ആന്ധ്രപ്രദേശ് എംഎൽഎയുമായ എ. രാമകൃഷ്ണ റെഡ്ഡി പാർട്ടിയിൽനിന്നു രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങളുടെ പേരിൽ എംഎൽഎ പദവി ഉപേക്ഷിക്കുകയാണെന്ന് അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അടുത്ത അനുയായിയായ രാമകൃഷ്ണ റെഡ്ഡി പറഞ്ഞു. രാജിക്കത്തുമായി നിയമസഭയിലെത്തിയെങ്കിലും സ്പീക്കർ സ്ഥലത്ത് ഇല്ലാത്തതിനാൽ ഓഫീസിനെ ഏൽപ്പിക്കുകയായിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.
രാജിക്കു പിന്നിലെ കാരണങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നു പറഞ്ഞ രാമകൃഷ്ണ റെഡ്ഡി തനിക്കു നൽകിയ പരിഗണയ്ക്കു മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയോടു നന്ദി പറയുകയും ചെയ്തു.