ജമ്മു-കാഷ്മീർ ബിൽ രാജ്യസഭ പാസാക്കി
Tuesday, December 12, 2023 1:57 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീർ റിസർവേഷൻ ഭേദഗതി, ജമ്മു-കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുകൾ രാജ്യസഭയിൽ പാസായി. ചർച്ചയ്ക്കിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ശബ്ദവോട്ടോടെയാണു പാസാക്കിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലിന്മേൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ചൂടേറിയ ചർച്ച നടന്നു.
ഇരു ബില്ലുകളും പാർലമെന്റിൽ പാസാക്കിയതാണ്. ജമ്മു-കാഷ്മീരുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ടതും ഭേദഗതി ചെയ്തതുമായി 65 നിയമങ്ങൾക്കു പകരം സംവിധാനം ഉണ്ടാക്കുന്നതാണ് പുതിയ ബിൽ.