ലൈംഗികാതിക്രമം: അമേരിക്കൻ പൗരനെതിരേ കേസ്
Monday, December 11, 2023 3:47 AM IST
മുംബൈ: നവിമുംബൈയിലെ ഹോട്ടൽ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് 26 കാരനായ അമേരിക്കൻ പൗരനെതിരേ പോലീസ് കേസെടുത്തു. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ യുവതിയുടെ പരാതിയിൽ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.